അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് താൻ രണ്ട് മാസം മുൻപേ രാജിവെച്ചിരുന്നതായി നടനും സംവിധായകനുമായ ജോയ് മാത്യു വ്യക്തമാക്കി. നിലവിലെ ഭരണസമിതിക്ക് സംഘടനയെ കൃത്യമായ ദിശാബോധത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംഘടനയിൽ സ്ത്രീ നേതൃത്വം വന്നതുകൊണ്ട് മാത്രം കാര്യങ്ങൾ മെച്ചപ്പെടില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. “സ്ത്രീ നേതൃത്വത്തിൽ വന്നത് കൊണ്ട് കാര്യമില്ല.
സ്ത്രീകൾ വന്നാൽ ഒക്കെ ശരിയാകും എന്നുള്ളത് വെറുതേ പറയുന്നതാണ്. പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ പ്രശ്നങ്ങൾ പരിഹരിക്കാം” എന്ന് അദ്ദേഹം പറഞ്ഞു.
ഭരണസമിതിയിലെ പടലപ്പിണക്കങ്ങളും അധികാരമോഹവുമാണ് സംഘടനയെ പ്രതിസന്ധിയിലാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘടന നേരിടുന്ന പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ താൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും എന്നാൽ അവ പരിഹരിക്കുന്നതിൽ ഭരണസമിതി പരാജയപ്പെട്ടുവെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

