ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 2026 റെനോ ക്വിഡ് ഫെയ്സ്ലിഫ്റ്റ് ഔദ്യോഗികമായി പുറത്തിറക്കി. 4.53 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.
ഉപഭോക്താക്കൾക്കായി വേരിയന്റ് നിര ലളിതമാക്കിയ കമ്പനി, ഇനി മുതൽ എവല്യൂഷൻ, ക്ലൈംബർ എന്നീ രണ്ട് പതിപ്പുകളിൽ മാത്രമാകും വാഹനം ലഭ്യമാക്കുക. മാനുവൽ, എഎംടി (ഓട്ടോമാറ്റിക്) ഗിയർബോക്സ് ഓപ്ഷനുകൾ ഈ രണ്ട് വേരിയന്റുകളിലും ലഭ്യമാണ്.
വില വിവരങ്ങൾ
പുതിയ ക്വിഡിന്റെ എവല്യൂഷൻ മാനുവൽ വേരിയന്റിന് 4.53 ലക്ഷവും, എഎംടി പതിപ്പിന് 4.90 ലക്ഷവുമാണ് എക്സ്-ഷോറൂം വില. ക്ലൈമ്പർ മാനുവൽ വേരിയന്റിന് 5.15 ലക്ഷവും, എഎംടി പതിപ്പിന് 5.61 ലക്ഷവുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
സിഎൻജി കിറ്റ് ആവശ്യമുള്ള ഉപഭോക്താക്കൾക്ക് 70,450 രൂപ അധികമായി നൽകി ഇത് സ്വന്തമാക്കാവുന്നതാണ്. ഈ സിഎൻജി കിറ്റിന് മൂന്ന് വർഷം അല്ലെങ്കിൽ 100,000 കിലോമീറ്റർ (ഏതാണോ ആദ്യം സംഭവിക്കുന്നത്) എന്ന കണക്കിൽ വാറന്റിയും കമ്പനി ഉറപ്പുനൽകുന്നു.
എഞ്ചിൻ കരുത്ത്
നിലവിലെ 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെ പുതിയ ഫെയ്സ്ലിഫ്റ്റിലും തുടരുന്നു. മൂന്ന് സിലിണ്ടറുകളുള്ള ഈ എഞ്ചിൻ 69 bhp പവറും 92.5 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
5-സ്പീഡ് മാനുവൽ, 5-സ്പീഡ് AMT ട്രാൻസ്മിഷൻ സംവിധാനങ്ങൾ വാഹനത്തിലുണ്ട്. ഡിസൈനിലെ മാറ്റങ്ങൾ
പുറംഭാഗത്ത് പ്രകടമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പുതിയ 3D റെനോ ബാഡ്ജ്, ഡ്യുവൽ-ടോൺ പ്ലാസ്റ്റിക് കവറുകളോടു കൂടിയ 14 ഇഞ്ച് സ്റ്റീൽ വീലുകൾ, ടെയിൽഗേറ്റിലെ പുതുക്കിയ ക്വിഡ് ലെറ്ററിംഗ്, സിൽവർ ഫിനിഷ്ഡ് ഘടകങ്ങൾ എന്നിവ വാഹനത്തിന് പുതിയ ഭംഗി നൽകുന്നു. ഉൾഭാഗത്ത്, കൈഗറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട
ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീൽ നൽകിയിരിക്കുന്നു. 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർഡ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവ തുടരുന്നു.
സുരക്ഷാ സംവിധാനങ്ങൾ
യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, സെൻസറുകളോട് കൂടിയ റിയർ പാർക്കിംഗ് ക്യാമറ, കീലെസ് എൻട്രി, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ ഉൾപ്പെടെയുള്ള വിപുലമായ സുരക്ഷാ സംവിധാനങ്ങൾ പുതിയ ക്വിഡിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

