കൊടുങ്ങല്ലൂര്‍ എറിയാടാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകിട്ട് സ്കൂൾ വിട്ടു മടങ്ങിയെത്തിയ വിദ്യാർത്ഥിനി അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
റോഡരികിലെ കടയിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥിനി, റോഡിന്റെ മറുവശത്ത് തന്റെ മാതാവിനെ കണ്ടതോടെ പെട്ടെന്ന് റോഡിലേക്ക് ഓടിയിറങ്ങുകയായിരുന്നു. ഇതേസമയം അതുവഴിയെത്തിയ കാർ ഡ്രൈവർ വേഗത്തിൽ വെട്ടിക്കുകയും ബ്രേക്ക് ചവിട്ടുകയും ചെയ്തതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്.
കാർ കുട്ടിയുടെ തൊട്ടടുത്തെത്തിയ ശേഷമാണ് നിശ്ചലമായത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

