ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടരുന്ന കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പ്രളയസമാനമായ സാഹചര്യമാണ് നിലവിലുള്ളത്.
ഹിമാചൽ പ്രദേശിൽ മാത്രം ഇതുവരെ നാല് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ ഉണ്ടായ ശക്തമായ മേഘവിസ്ഫോടനത്തെത്തുടർന്ന് റോഡുകൾ തകരുകയും ഗതാഗതം പൂർണ്ണമായും സ്തംഭിക്കുകയും ചെയ്തു.
പ്രദേശത്ത് നാശനഷ്ടങ്ങൾ ഏറെയുണ്ടെങ്കിലും നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ദേശീയ തലസ്ഥാനമായ ദില്ലിയിൽ നാളെ മുതൽ അടുത്ത ചൊവ്വാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. കേന്ദ്ര സർക്കാർ സ്ഥിതിഗതികൾ അടിയന്തരമായി വിലയിരുത്തി വരികയാണ്.
വരും ദിവസങ്ങളിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

