ചെസ്റ്റര്‍ ലേ സ്ട്രീറ്റ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് തിളങ്ങാനായില്ല. റിവര്‍സൈഡ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ക്രീസിലെത്തിയ താരം ഏഴ് പന്തുകള്‍ നേരിട്ടെങ്കിലും ഒരു റണ്‍സ് മാത്രമാണ് നേടാനായത്.
സാകിബ് മഹ്മൂദിന്റെ പന്തില്‍ ഗള്ളിയില്‍ ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടികള്‍ നേരിട്ടു.
സഞ്ജു സാംസണിന് പുറമെ ഇഷാന് കിഷനും പൂജ്യത്തിന് പുറത്തായി. ഇതേ ഓവറില്‍ റണ്ണൗട്ടിലൂടെയായിരുന്നു കിഷന്റെ മടക്കം.
എന്നാല്‍, മികച്ച ഫോമിലായിരുന്ന അഭിഷേക് ശര്‍മ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. വെറും 24 പന്തുകളില്‍ നിന്ന് നാല് ഫോറുകളും ആറ് സിക്സുകളും അടക്കം 59 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
സാം കറന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് അഭിഷേക് പുറത്തായത്. ശ്രേയസ് അയ്യരുമായി ചേര്‍ന്ന് 82 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ അഭിഷേകിന് സാധിച്ചു.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 11 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയിലാണ്. നിലവില്‍ തിലക് വര്‍മ (9), ശ്രേയസ് അയ്യര്‍ (35) എന്നിവരാണ് ക്രീസിലുള്ളത്.
മത്സരത്തിലെ ഇരു ടീമുകളുടെയും അന്തിമ പട്ടിക താഴെ പറയുന്നതാണ്: ഇന്ത്യ: സഞ്ജു സാംസണ്, അഭിഷേക് ശര്‍മ, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി. ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട്, ജോസ് ബട്ലര് (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെതല്‍, ടോം ബാന്റണ്, സാം കറന്, വില്‍ ജാക്സ്, ലിയാം ഡോസണ്, സാഖിബ് മഹ്മൂദ്, ആദില്‍ റഷീദ്, ലൂക്ക് വുഡ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

