ഓഗസ്റ്റ് 22-ന് പുന്നമടക്കായലിൽ അരങ്ങേറുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം (ലോഗോ) കണ്ടെത്തുന്നതിനായുള്ള മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കലാകാരന്മാർക്കും പൊതുജനങ്ങൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
നിബന്ധനകൾ താഴെ പറയുന്നവയാണ്:
നിർദേശിക്കപ്പെടുന്ന ഭാഗ്യചിഹ്നങ്ങൾ തികച്ചും മൗലികമായിരിക്കണം. എ-4 വലിപ്പമുള്ള ഡ്രോയിങ് പേപ്പറിൽ മൾട്ടി കളറിലാണ് ഡിസൈൻ തയാറാക്കേണ്ടത്.
കംപ്യൂട്ടർ ഉപയോഗിച്ച് തയാറാക്കുന്ന ചിത്രങ്ങളും മത്സരത്തിനായി സമർപ്പിക്കാം. ഒരാൾക്ക് ഒരു എൻട്രി മാത്രമേ സമർപ്പിക്കാൻ അനുവാദമുള്ളൂ.
അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
സൃഷ്ടികൾ അയക്കുന്ന കവറിന് പുറത്ത് ‘72-ാമത് നെഹ്റു ട്രോഫി ജലമേള – ഭാഗ്യചിഹ്ന മത്സരം’ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
കൂടാതെ, മത്സരാർത്ഥിയുടെ പേര്, പൂർണ്ണമായ മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ മറ്റൊരു പേപ്പറിൽ എഴുതി എൻട്രിക്കൊപ്പം ഉൾപ്പെടുത്തേണ്ടതാണ്. സമർപ്പിക്കേണ്ട
അവസാന തീയതി ജൂലൈ 8 വൈകിട്ട് 5 മണി വരെയാണ്. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച സൃഷ്ടിക്ക് 10,001 രൂപ സമ്മാനത്തുകയായി നൽകുന്നതാണ്.
എൻട്രികൾ അയക്കേണ്ട വിലാസം:
കൺവീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫിസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ – 688001.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2251349.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

