സമൂഹമാധ്യമങ്ങളിലെ പ്രമുഖരായ യൂട്യൂബ് താരങ്ങളാണ് മീത്ത് മിറി എന്നറിയപ്പെടുന്ന മിഥുനും റിതുഷയും. ഏറെക്കാലത്തെ കഠിനപ്രയത്നത്തിന് ശേഷം സ്വന്തമായി മനോഹരമായൊരു വീട് നിർമിച്ച സന്തോഷത്തിലാണ് ഈ ദമ്പതികൾ.
എന്നാൽ, ഈ നിലയിലേക്ക് എത്തുന്നതിന് മുൻപ് തങ്ങൾ കടന്നുപോയ അതീവ ദുഷ്കരമായ കാലഘട്ടത്തെക്കുറിച്ച് മിഥുൻ തുറന്നുപറയുന്നു. വിവാഹ സമയത്ത് തനിക്ക് 25 ലക്ഷം രൂപയ്ക്ക് മുകളിൽ കടബാധ്യത ഉണ്ടായിരുന്നുവെന്ന് മിഥുൻ വെളിപ്പെടുത്തി.
ഈ പ്രതിസന്ധി ഘട്ടത്തിൽ തന്നെ സഹായിക്കാൻ റിതുഷ തയ്യാറായതിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ: “വിവാഹത്തിന് നാല് ലക്ഷം രൂപ ലോണെടുത്ത് തന്നത് മിറിയാണ്. അതുകൊണ്ട് വൃത്തിയായി കല്യാണം നടന്നു.
ഇല്ലെങ്കിൽ ഇവളുടെ കയ്യും പിടിച്ച് ഞാൻ ഓടേണ്ടി വന്നേനെ.” സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ നേരിട്ട അപമാനത്തെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തു.
ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങിൽ വെച്ച് മറ്റുള്ളവർക്ക് മുന്നിൽ വെച്ച് അപമാനിക്കപ്പെട്ട സാഹചര്യം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് മിഥുൻ വ്യക്തമാക്കി.
“ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയി. അവിടെ വെച്ച് ഒരാള്, കല്യാണമൊക്കെ കഴിഞ്ഞു.
ബങ്കിൽ ലോണൊക്കെ ഉണ്ട്. ഇഎംഐ ഉണ്ട് കുറേക്കാലമായി അടയ്ക്കാതെ മുങ്ങി നടക്കുന്നത് കണ്ടിട്ടുണ്ട്.
പെട്ടെന്ന് അടച്ച് തീർത്തേക്കെന്ന്. ഒത്തിരി ആളുകൾക്ക് മുന്നിലാണ് അത് പറയുന്നത്.
ഒരു ചാട്ടവാറെടുത്ത് പത്താളുടെ മുന്നിൽ വെച്ച് അടിക്കുന്നത് പോലെ തോന്നി. കരച്ചിലല്ല അപ്പോൾ ഉണ്ടായത്.
ഒരു വേദന. ആകാശദൂത് സിനിമ കാണുമ്പോൾ തൊണ്ടയിൽ നിന്നൊരു വേദന വരും.
ആ ഒരു വേദന എനിക്കന്ന് വന്നു. അത്രയ്ക്കും വിഷമമായി പോയി.” നിലവിൽ ലോണുകളെല്ലാം തീർത്ത് കുടുംബത്തെയും മാതാപിതാക്കളെയും സുരക്ഷിതരാക്കാൻ സാധിച്ചുവെന്നും മിഥുൻ കൂട്ടിച്ചേർത്തു.
പണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പറയുന്നത് ഇങ്ങനെ: “മനുഷ്യൻ എന്നത് വൃത്തികെട്ടൊരു ജീവിയാണ്. എത്ര പണം കിട്ടിയാലും മതിയാവില്ല.
പണക്കാർ ആയിക്കഴിഞ്ഞാലാണ് സമാധാനക്കേട്. പണം കൂടുമ്പോൾ അങ്ങനത്തെ അവസ്ഥയായിരിക്കും.
പണം കൊണ്ട് ചെയ്യാൻ എന്താണുള്ളത് ഇത്രയ്ക്ക്. അതായത് കുറേ പണം ആയിക്കഴിഞ്ഞാൽ എവിടെ ചെലവാക്കും? എന്തിന് ചെലവാക്കും? വെറുതെ ഒരാൾക്ക് കൊടുത്താൽ പല ആവശ്യങ്ങളുമായി വേറെ കുറേ ആളുകൾ വരും.
ചിലർ പറയും അവർക്കാണെന്ന് ചിലർ പറയും അവരെക്കാൾ അർഹർ മറ്റേയാളാണെന്ന്. അതൊക്കെ ആലോചിച്ച് ഭയങ്കര സ്ട്രെസ് ആവും.
ഞങ്ങൾ എന്തായാലും അത്രയും വലിയ പണക്കാരൊന്നും ആയിട്ടില്ല.പണം അല്ല ഞങ്ങളുടെ സ്വപ്നം. വേറെ എന്തൊക്കെയോ സ്വപ്നങ്ങളാണ്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

