സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന അവയവക്കച്ചവടത്തെയും വ്യാജരേഖാ നിർമ്മാണത്തെയും കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ട് ആഭ്യന്തരവകുപ്പ് ഔദ്യോഗിക ഉത്തരവിറക്കി. എറണാകുളം റൂറൽ എസ്.പി.
കെ.എസ്. സുദർശൻ നേതൃത്വം നൽകുന്ന ഉന്നതതല സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
സംസ്ഥാനത്തുടനീളം പോലീസ് നടത്തിയ മിന്നൽ പരിശോധനകളിൽ നിന്ന് നിർണ്ണായക വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഇതിനോടകം മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ഉൾപ്പെട്ട സംഘത്തിലെ പ്രധാനികളായ മുഹമ്മദ് നജീബ്, ഭാര്യ റഷീദ, സഹായികളായ സിനോജ്, ആസിഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
അവയവമാറ്റ നടപടികൾ വേഗത്തിലാക്കുന്നതിനായി സംഘം വ്യാജരേഖകൾ ചമച്ചതായാണ് അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. പ്രതികളിൽ നിന്ന് ജനപ്രതിനിധികളുടെയും എം.എൽ.എമാരുടെയും വ്യാജ ലെറ്റർഹെഡുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
വ്യാജരേഖകൾ നിർമ്മിക്കാൻ കൂട്ടുനിന്ന സ്ഥാപനങ്ങളിലും പോലീസ് റെയ്ഡ് നടത്തി. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് വലിയ തോതിൽ അനധികൃത അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വിഷയം അതീവ ഗൗരവകരമായതിനാൽ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

