മണലൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.എ. മാധവൻ (80) അന്തരിച്ചു.
എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. വാഹനാപകടത്തിൽ പരുക്കേറ്റ് മാസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു.
2011 മുതൽ 2016 വരെ മണലൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവർത്തനരംഗത്ത് ദീർഘകാലം സജീവമായിരുന്ന പി.എ.
മാധവൻ, കെപിസിസി നിർവാഹക സമിതി അംഗം എന്ന നിലയിൽ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയ സുപ്രധാന ഉത്തരവാദിത്തങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

