ത്രിഭാഷാ നയം നടപ്പിലാക്കുന്നതിൽ സുപ്രധാനമായ ഇളവുകൾ പ്രഖ്യാപിച്ച് സിബിഎസ്ഇ. നിലവിൽ പത്താം ക്ലാസിൽ പഠനം തുടരുന്ന വിദ്യാർഥികൾക്ക് മൂന്ന് ഭാഷകൾ പഠിക്കണമെന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്.
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, നിലവിൽ ഏഴ്, എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ മൂന്നാമതൊരു ഭാഷാ പരീക്ഷ എഴുതേണ്ടതില്ല. ഈ അധ്യയന വർഷം മുതൽ ആറാം ക്ലാസിൽ ത്രിഭാഷാ നയം നടപ്പാക്കിക്കൊണ്ട് നേരത്തെ ബോർഡ് ഉത്തരവിറക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് മേയ് 15-ന് ഒൻപതാം ക്ലാസിലും സമാനമായ രീതിയിൽ പുതിയ പരിഷ്കാരം കൊണ്ടുവന്നത്. ജൂലൈ 1 മുതൽ ഒൻപതാം ക്ലാസിൽ മൂന്ന് ഭാഷകൾ നിർബന്ധമാക്കുകയും അതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായിരിക്കണമെന്ന് നിഷ്കർഷിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഈ ഉത്തരവ് വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കും എതിർപ്പുകൾക്കും വഴിതെളിച്ചു. വിഷയം നിയമനടപടികളിലേക്കും നീങ്ങിയ സാഹചര്യത്തിലാണ് സിബിഎസ്ഇ നിലപാട് മയപ്പെടുത്തിയത്.
വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന സൂചന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നേരത്തെ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇളവുകൾ അനുവദിച്ചുകൊണ്ട് ഔദ്യോഗിക നടപടി ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

