പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന വിതരണത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നു. ജൂലൈ 1 മുതൽ രാജ്യത്ത് ഇന്ധന വിതരണം പൂർണ്ണമായും സാധാരണ നിലയിലാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
നേരത്തെ, ഇന്ധന വിതരണ ശൃംഖലയിൽ സുതാര്യത ഉറപ്പാക്കുന്നതിനും പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, ഇന്ധന വഴിതിരിച്ചുവിടൽ തുടങ്ങിയ പ്രവണതകൾ തടയുന്നതിനുമായാണ് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ നിലവിൽ രാജ്യത്തെ ഇന്ധന വിതരണ സാഹചര്യം മെച്ചപ്പെട്ട
സാഹചര്യത്തിൽ ജൂൺ 12-ന് പുറത്തിറക്കിയ ഉത്തരവ് സർക്കാർ പിൻവലിക്കുകയായിരുന്നു. ഇതോടെ, ഒരു വാഹനത്തിനോ ഉപഭോക്താവിനോ പ്രതിദിനം 200 ലിറ്റർ ഡീസൽ മാത്രം നൽകാമെന്ന നിബന്ധന റദ്ദാക്കപ്പെട്ടു.
കൂടാതെ, വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ റീട്ടെയിൽ പെട്രോൾ പമ്പുകൾക്ക് പകരം നിശ്ചിത കൺസ്യൂമർ പമ്പുകളിൽ നിന്ന് മാത്രം ഇന്ധനം വാങ്ങണമെന്ന നിർബന്ധിത വ്യവസ്ഥയും ഇനി മുതൽ ബാധകമായിരിക്കില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

