പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ശാസ്ത്ര വേദി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഉദ്ഘാടനം എഡിഎം രാജലക്ഷ്മി.ആർ നിർവഹിച്ചു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർഥികളും യുവതലമുറയും ഒരുമിച്ച് പ്രവർത്തിച്ച് സമൂഹത്തിന് മാതൃകയായി രാജ്യത്തിന്റെ ഉത്തമ പൗരന്മാരായി വളർന്ന് വരണമെന്ന് എഡിഎം പറഞ്ഞു. ലഹരിക്കെതിരെയുള്ള സർക്കാർ പദ്ധതിയായ ഓപ്പറേഷൻ തുഫാന് യോഗം ഐക്യദാർഢ്യം രേഖപ്പെടുത്തി.
ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് സജി.കെ.സൈമൺ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രഥമ അധ്യാപകൻ സജു ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വർഗ്ഗീസ് പൂവൻപാറ, സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ, പ്രോഗ്രാം കോഓഡിനേറ്റർ മനോജ് ഡേവിഡ് കോശി, ബിനു.കെ.സാം, സ്റ്റാഫ് സെക്രട്ടറി എലിസബത്ത്.കെ.സ്ലീബ, മാസ്റ്റർ മുഹമ്മദ് ഇർഫാൻ.എഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ആരോഗ്യ പ്രവർത്തക സുലു അരവിന്ദ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകിയപ്പോൾ, വൈഷ്ണവി.ജി.എസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

