പ്രമുഖ താരങ്ങളായ വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമ ചിത്രം ഗാട്ട കുസ്തി 2-ന്റെ ട്രെയ്ലർ പുറത്തിറങ്ങി.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ട്രെയ്ലർ ലോഞ്ചും ഇന്ന് ഔദ്യോഗികമായി നടന്നു. ഈ വർഷം ജൂലൈ 3-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല് സ്റ്റുഡിയോസും സംയുക്തമായാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കേരളത്തിലെ തീയേറ്ററുകളിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ് ആണ്.
ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷമാണ് പ്രേക്ഷകരിലേക്ക് രണ്ടാം ഭാഗം എത്തുന്നത്. വീര, കീർത്തി എന്നീ കഥാപാത്രങ്ങളെ വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും അവതരിപ്പിക്കുമ്പോൾ, അവരുടെ മകളുടെ ജീവിതവുമായി ബന്ധപ്പെട്ട
സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സ്പോർട്സ്, ആക്ഷൻ, കോമഡി, ഫാമിലി ഡ്രാമ തുടങ്ങിയ ഘടകങ്ങൾ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിക്കഴിഞ്ഞു. രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങൾ.
അണിയറ പ്രവർത്തകർ
നിർമ്മാണം: ഡോക്ടർ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ. ഛായാഗ്രഹണം: കെ.എം.
ഭാസ്കരൻ. സംഗീതം: ഷോൺ റോൾഡൻ.
എഡിറ്റിംഗ്: ഭരത് വിക്രമൻ. കലാസംവിധാനം: ജയചന്ദ്രൻ.
വസ്ത്രാലങ്കാരം: രുചി മുനൊത്ത്. സബ്ടൈറ്റിൽ: സാജിദ് അലി.
പബ്ലിസിറ്റി ഡിസൈനർ: വിയാക്കി. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻ: സിദ്ധാർഥ് ശ്രീനിവാസ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബി ജയ് ഗണേഷ്, എ ആർ ചന്ദ്രമോഹൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം.
ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശ്രാവന്തി സായ്നാഥ്. പിആർഒ: ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

