ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നാലാം പ്രതി.
പ്രശാന്തിന്റെ പങ്കിനെക്കുറിച്ചും കേസിലെ ഗൂഢാലോചനയെക്കുറിച്ചും വ്യക്തമായ തെളിവുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് പുറത്തിറങ്ങി.
2025-ൽ ദ്വാരാപാലക ശില്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലാണ് നിലവിൽ ഇദ്ദേഹത്തെ പ്രതിചേർത്തിരിക്കുന്നത്.
ആകെ ഏഴ് പ്രതികളാണ് ഈ കേസിലുള്ളത്. കേസിലെ ഒന്നാം പ്രതി മുരാരി ബാബു ആണ്.
ഉണ്ണികൃഷ്ണൻ പോറ്റി (രണ്ടാം പ്രതി), പങ്കജ് ഭണ്ഡാരി (മൂന്നാം പ്രതി), അജി കുമാർ (അഞ്ചാം പ്രതി), കണ്ഠരര് രാജീവര് (ആറാം പ്രതി) എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

