കടമ്മനിട്ട മാർത്തോമ്മാ ഇടവക വികസനസംഘത്തിന്റെ വാർഷികാഘോഷവും ലഹരി വിരുദ്ധ ദിനാചരണവും സമുചിതമായി നടന്നു. ചടങ്ങ് കാർഡ് ഡയറക്ടർ റവ ഷിബു സാമുവേൽ ഉദ്ഘാടനം ചെയ്തു.
വ്യക്തിപരമായ ബന്ധങ്ങളും സാമൂഹികമായ ഇടപെടലുകളും കൂടുതൽ ദൃഢമാക്കുന്നതിലൂടെ ലഹരി എന്ന വിപത്തിൽ നിന്നും സമൂഹത്തിന് മോചനം നേടാൻ സാധിക്കുമെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. യോഗത്തിൽ മൂല്യവർധിത കൃഷിരീതികളും അവയുടെ വിപണന സാധ്യതകളും സംബന്ധിച്ച ചർച്ചകൾ നടന്നു.
കൃഷി മേഖലയിലെ സജീവമായ ഇടപെടലുകൾ ലഹരിയിൽ നിന്നും യുവതലമുറയെ അകറ്റി നിർത്താൻ സഹായിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ റവ ജിജി വി മാത്യു വ്യക്തമാക്കി. ലഹരി വിരുദ്ധ പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണമെന്ന ആഹ്വാനത്തോടെയുള്ള പ്രമേയം യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു.
കൂടാതെ, ഓപ്പറേഷൻ തുഫാൻ എന്ന ദൗത്യത്തിന് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ചടങ്ങിൽ പൊന്നമ്മ മാത്യു (ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ), ഡോ.
തോമസ് ഫിലിപ്പ്, ജോസ് തോമസ്, സുലാൽ സാമൂവേൽ, മനോജ് ഡേവിഡ് കോശി, മാത്യൂസ് പി ചാക്കോ എന്നിവർ സംസാരിച്ചു. ജിജോ ഡേവിഡ് ജോൺ പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു.
ഇടവക ഗായക സംഘത്തിന്റെ ഗാനാലാപനവും പരിപാടിക്ക് മാറ്റുകൂട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

