പശ്ചിമേഷ്യയിൽ വലിയ ആശങ്കകൾക്ക് വഴിവെച്ച അമേരിക്ക-ഇറാൻ സൈനിക ഏറ്റുമുട്ടലുകൾക്ക് അന്ത്യമാകുന്നുവെന്ന് സൂചന. നേരിട്ടുള്ള സംഘർഷങ്ങൾ ഒഴിവാക്കി നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്താൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതായി രാജ്യാന്തര മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി നാളെ, അതായത് ചൊവ്വാഴ്ച ഖത്തറിലെ ദോഹയിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിൽ നിർണായകമായ ചർച്ചകൾ നടന്നേക്കും. കഴിഞ്ഞ രണ്ടു ദിവസമായി മേഖലയിൽ അതീവ ഗുരുതരമായ സൈനിക സംഘർഷങ്ങളാണ് അരങ്ങേറിയത്.
ഹോർമൂസ് കടലിടുക്കിലെ കപ്പലാക്രമണങ്ങൾക്ക് മറുപടിയായി ഇറാന്റെ സിരിക്, ഖഷം ദ്വീപുകളിലെ പത്ത് കേന്ദ്രങ്ങളിൽ അമേരിക്ക മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പട
താവളത്തിലും കുവൈത്തിലെ അലി അൽ സലിം വ്യോമതാവളത്തിലും ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ഈ സംഘർഷത്തിൽ എട്ട് അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഇറാൻ അവകാശപ്പെടുകയും ചെയ്തിരുന്നു.
ലെബനനിലെ പ്രതിസന്ധി തുടരുന്നു ഹോർമൂസ് കടലിടുക്കിലെ തർക്കങ്ങളിൽ അയവ് വരുന്നുണ്ടെങ്കിലും, ലെബനനിലെ സുരക്ഷാ സാഹചര്യം ഇപ്പോഴും അതീവ സങ്കീർണ്ണമാണ്. ഇസ്രായേൽ ലെബനനിൽ ആക്രമണങ്ങൾ തുടരുകയാണ്.
ഹിസ്ബുള്ളയെ നിരായുധീകരിക്കാൻ ലെബനൻ സർക്കാരും സൈന്യവും നേരിട്ടിറങ്ങുന്നത് രാജ്യത്തെ മറ്റൊരു ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിട്ടേക്കുമെന്ന മുന്നറിയിപ്പുകളും ശക്തമാണ്. എങ്കിലും, നിലവിൽ സംഘർഷം ഒഴിവാക്കി ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളും ചരക്കുനീക്കവും അടുത്ത ആഴ്ചയോടെ പുനരാരംഭിക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

