ദില്ലിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാന യാത്ര മുടങ്ങിയ സംഭവത്തിൽ കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടായേക്കുമെന്ന് സൂചന. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് യാത്ര തടസ്സപ്പെടാൻ കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് 2.50-ന് ദില്ലിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട വിമാനത്തിലാണ് അദ്ദേഹം യാത്ര നിശ്ചയിച്ചിരുന്നത്.
എന്നാൽ, വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ കാത്തിരുന്നിട്ടും വിമാനക്കമ്പനി അധികൃതർ അദ്ദേഹത്തെ സ്വീകരിക്കാൻ എത്താത്തതാണ് ആശയക്കുഴപ്പത്തിന് വഴിയൊരുക്കിയത്. പ്രോട്ടോക്കോൾ ഓഫീസറും വിമാനക്കമ്പനി പ്രതിനിധികളും തമ്മിലുണ്ടായ ആശയവിനിമയത്തിലെ പോരായ്മയാണ് യാത്ര മുടങ്ങാൻ ഇടയാക്കിയതെന്ന് അധികൃതർ വിലയിരുത്തുന്നു.
സംഭവസമയത്ത് കേരള ഹൗസിൽ നിന്നുള്ള ഉദ്യോഗസ്ഥരും അദ്ദേഹത്തെ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. പിന്നീട് മറ്റൊരു വിമാനത്തിലാണ് അദ്ദേഹം കോഴിക്കോട്ടേക്ക് തിരിച്ചത്.
സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനായി വ്യാഴാഴ്ചയാണ് അദ്ദേഹം ദില്ലിയിൽ എത്തിയത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടിയ സാഹചര്യത്തിൽ ബന്ധപ്പെട്ട
ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് തന്നെ നടപടികളുണ്ടാകാനാണ് സാധ്യത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

