മുഹറത്തിന് ഫയാസ് ലക്ഷ്യമിട്ടത് കൂട്ടക്കൊല | Pune Man Arrested for Distributing Rat Poison Capsules During Muharram Procession | Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്
Read Full Article
ഓൺലൈൻ ഡെസ്ക്
Published: June 29, 2026 02:00 AM IST
Updated: June 29, 2026 02:07 AM IST
1 minute Read
പ്രതീകാത്മക ചിത്രം
മുംബൈ∙ മുഹറം ഘോഷയാത്ര അട്ടിമറിക്കാൻ എലിവിഷം ചേർത്ത ഗുളികകൾ നൽകി 15000ൽ അധികം ആളുകളെ കൊല്ലാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ഫയാസ് പ്രേംജിക്ക് അതിനുള്ള ആശയം ലഭിച്ചത് എലിശല്യത്തിൽ നിന്ന്. പുണെയിലെ തന്റെ വീടിനു സമീപത്ത് കടുത്ത എലിശല്യമായിരുന്നെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
What you should read next
ഗുളികകൾ നിർമിക്കാൻ ഫയാസ് പ്രേംജി ഉപയോഗിച്ച ‘സിങ്ക് ഫോസ്ഫൈഡ്’ പൊടി എലിവിഷം ഉണ്ടാക്കാൻ ഉപയോഗിക്കുന്നതാണ്. വ്യത്യസ്ത അളവിലുള്ള സിങ്ക് ഫോസ്ഫൈഡ് മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രേംജി ഗൂഗിളിലും എഐയിലും തിരച്ചിൽ നടത്തിയതായി പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച മുംബൈയിലെ ബൈക്കുളയിൽ മുഹറം ഘോഷയാത്രയ്ക്കിടെ, വേദനസംഹാരികളാണെന്ന് അവകാശപ്പെട്ട് വിഷഗുളികകൾ വിതരണം ചെയ്യുന്നതിനിടയിലാണ് പ്രേംജി പിടിയിലായത്. ഇയാളുടെ പെരുമാറ്റത്തിൽ ചില വനിതാ വൊളന്റിയർമാർക്ക് സംശയം തോന്നുകയായിരുന്നു.
അതിനോടകം ഗുളികകൾ കഴിച്ച നിരവധി ആളുകൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. പ്രേംജി പുണെ വിമാൻ നഗറിലെ താമസക്കാരനാണ്.
ഇയാളുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള പെയിന്റ് ഫാക്ടറിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദമുള്ള ഇയാൾ കഴിഞ്ഞ വർഷം ഇറാനും ഇറാഖും സന്ദർശിക്കുകയും അവിടെ ഒന്നോ രണ്ടോ മാസം ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇയാളുടെ അമ്മയും സഹോദരിയും ഇറാനിലാണ് താമസം. 2019നും 2025 നും ഇടയിൽ ഇയാൾ ഇത്തരത്തിൽ 19 വിദേശയാത്രകൾ നടത്തിയതായി പൊലീസ് കണ്ടെത്തി.
19 ദിവസത്തിനുള്ളിൽ മൂന്ന് തവണ ഇയാൾ ഇറാൻ സന്ദർശിച്ചിട്ടുണ്ട്. ഭാര്യ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് ഇയാളുടെ മാനസികനില തെറ്റിയിരുന്നതായി പുണെയിലെ അയൽക്കാർ പറഞ്ഞു.
പ്രേംജി 30,000 കാപ്സ്യൂളുകളും 50 കിലോ സിങ്ക് ഫോസ്ഫൈഡും ഓർഡർ ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. അറസ്റ്റിലാകുന്ന സമയത്ത് പതിനയ്യായിരത്തോളം വിഷഗുളികകൾ ഇയാളുടെ കൈവശമുണ്ടായിരുന്നു.
English Summary:
3j2kjgvqioni1jemeu92dk7jds mo-crime mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-national-states-maharashtra-pune
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

