മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ പ്രതികരണവുമായി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ.
അരുൺകുമാർ രംഗത്ത്. താൻ ഈ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
സാധാരണക്കാരായ പിന്നാക്ക വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ നീതിക്കായി മുൻ മുഖ്യമന്ത്രി വി.എസ്.
അച്യുതാനന്ദൻ വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ വലിയൊരു വിജയമാണ് ഈ കുറ്റപത്രമെന്ന് അദ്ദേഹം കുറിച്ചു. ഭരണകൂടങ്ങൾ മാറിവന്നാലും നീതിയുടെ പാത അത്രയെളുപ്പത്തിൽ അടഞ്ഞുപോകില്ല എന്ന വലിയ പാഠമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം തന്റെ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

