എൽഡിഎഫിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച നേതാവായിരുന്നു എ.സി.ഷണ്മുഖദാസ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അഭിപ്രായപ്പെട്ടു. എൻസിപി (എസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയും ഷണ്മുഖദാസ് പഠനകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സി.കെ.ഗോവിന്ദൻ നായർ, എ.സി.ഷണ്മുഖദാസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മുന്നണിയുടെ പൊതുവികാരം ഉയർത്തിപ്പിടിക്കാൻ ഷണ്മുഖദാസ് എന്നും ശ്രമിച്ചിരുന്നു. ലളിത ജീവിതം നയിച്ച് പാർശ്വവത്കരിക്കപ്പെട്ടവരോടൊപ്പം നിന്ന നേതാവായിരുന്നു അദ്ദേഹമെന്നും പിണറായി വിജയൻ പറഞ്ഞു.” ചടങ്ങിൽ മുൻ മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ മന്ത്രിയുമായ കെ.കൃഷ്ണൻ കുട്ടിക്ക് പിണറായി വിജയൻ ഷണ്മുഖദാസ് പുരസ്കാരം സമ്മാനിച്ചു. കോൺഗ്രസ് എസ് പ്രസിഡന്റും മുൻ മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങിൽ കെ.കൃഷ്ണൻ കുട്ടി, എൻസിപി (എസ്) സംസ്ഥാന പ്രസിഡന്റ് തോമസ്.കെ.തോമസ്, വർക്കിങ് പ്രസിഡന്റ് രാജൻ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, വർക്കല രവികുമാർ, പി.എ.കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

