കൽപറ്റയിൽ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച ദേശീയ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം പ്രിയങ്ക ഗാന്ധി എംപി നിർവഹിച്ചു. പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചായിരുന്നു ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടന്നത്.
ജില്ലയിൽ ആകെ 561 പൾസ് പോളിയോ ബൂത്തുകൾ വഴിയാണ് വാക്സിൻ വിതരണം ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ എന്നിവടങ്ങളിലായി 523 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.
കൂടാതെ, ബസ് സ്റ്റാൻഡുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 23 ട്രാൻസിറ്റ് ബൂത്തുകളും, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, ദുർഘടമായ പ്രദേശങ്ങൾ, ജനസാന്ദ്രതയേറിയ ഇടങ്ങൾ എന്നിവിടങ്ങളിലായി 15 മൊബൈൽ ബൂത്തുകളും പ്രവർത്തിക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങിൽ ടി.സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഹനീഫ, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അസ്മ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.ടി.രേഖ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.
വി.ആർ.ഷീജ, ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ. ജെറിൻ.എസ്ജെ.റോഡ്, ജില്ലാ ആർദ്രം നോഡൽ ഓഫിസർ ഡോ.
സുഷമ.പി.എസ്. എന്നിവർ പങ്കെടുത്തു. ജില്ലയിൽ അഞ്ച് വയസ്സ് വരെയുള്ള 45,966 കുട്ടികൾക്കാണ് പോളിയോ വാക്സിൻ വിതരണം ചെയ്തതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.
കെ.ടി.രേഖ അറിയിച്ചു. ആദ്യദിനം തന്നെ 88 ശതമാനം കുട്ടികൾക്ക് വാക്സിൻ നൽകാൻ സാധിച്ചു.
എന്തെങ്കിലും കാരണവശാൽ തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികൾക്ക് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വാക്സിൻ നൽകുന്നതാണ്. രക്ഷിതാക്കൾ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

