രാജ്യാന്തര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുമരകം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയിൽ ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷ് പങ്കെടുത്തു. സ്കൂൾ അങ്കണത്തിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായുള്ള സിഗ്നേച്ചർ ക്യാംപെയ്ൻ കോട്ടയം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.വൈശാഖ് ഉദ്ഘാടനം നിർവഹിച്ചു.
ലഹരി വിരുദ്ധ പ്രതിജ്ഞാവാചകം മാസ്റ്റർ രോഹിത് സുഗേഷ് ചൊല്ലിക്കൊടുത്തു. ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡന്റ് വി.എസ്.സുഗേഷ് അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ടി.സത്യൻ, ഹെഡ്മാസ്റ്റർ ഇൻചാർജ് കെ.എസ്.വിജയകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരായ കെ.ആർ.സജ്ജയൻ, ആഷാ ബോസ്, സ്കൂൾ കൗൺസിലർ രമ്യ രഘുനാഥൻ, ലുബീന ഇക്ബാൽ, വി.ഡി.മീനു, ജെ.കദീജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ടൂറിസം ഇലക്ട്രറൽ ലിറ്ററസി ക്ലബ്, ലീഗൽ ലിറ്ററസി ക്ലബ്, നാഷനൽ സർവീസ് സ്കീം എന്നിവയുടെ ആഭിമുഖ്യത്തിലാണ് ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

