കോഴിക്കോട് നഗരത്തിലെ മാനാഞ്ചിറ ഓപ്പൺ സ്റ്റേജിൽ **എഴുത്തുകൂട്ടം ദ് കമ്യൂൺ ഓഫ് ലെറ്റേഴ്സ്** സംഘടിപ്പിച്ച ‘പന്തോളം’ കവിതാ ഫെസ്റ്റ് സാംസ്കാരിക ശ്രദ്ധ നേടി. ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച ഈ കവിതാ സന്ധ്യ പ്രശസ്ത കവിയും ഫോക്ലോറിസ്റ്റുമായ **ഗിരീഷ് ആമ്പ്ര** ഉദ്ഘാടനം ചെയ്തു.
കവിതാവതരണങ്ങൾ
വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ കവിതകൾ അവതരിപ്പിച്ചു. വിജു വി.
രാഘവ്, റോയ് കാരാത്ര, രഞ്ജി ഏറാമല, അഷ്റഫ് കല്ലോട്, ബാലു പൂക്കാട്, ദിനേശ് കാരന്തൂർ, റംല സൈദലവി, ഷബ്ന ബഷീർ, പത്മനാഭൻ നെല്ലിക്കോട്, കെ.വി.സോമനാഥൻ, ബാലകൃഷ്ണൻ നായർ, സ്മിത താമരശ്ശേരി എന്നിവർ ചടങ്ങിൽ തങ്ങളുടെ രചനകൾ ആലപിച്ചു. കായിക ആവേശത്തെ സാഹിത്യവുമായി കോർത്തിണക്കിയ പരിപാടി സാഹിത്യപ്രേമികൾക്ക് വേറിട്ട
അനുഭവമായി മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

