പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം പുകയുന്നു. ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇറാനെതിരെ അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയതായി അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.
ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് നടപടി. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും അമേരിക്കൻ സൈന്യം ലക്ഷ്യമിട്ടു. സിരിക്, ഖേഷം ദ്വീപുകളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പാനമയുടെ വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണമാണ് നിലവിലെ സംഘർഷങ്ങൾക്ക് വഴിവെച്ചത്. താൽക്കാലിക ധാരണകൾക്ക് ശേഷമുള്ള രണ്ടാമത്തെ നേരിട്ടുള്ള ഏറ്റുമുട്ടലാണിത്.
ഇതിനിടെ, ഇറാനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി അമേരിക്കൻ മുൻ പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. “അമേരിക്കൻ സൈന്യം ജോലി തീർക്കാൻ തീരുമാനിച്ചാൽ ഇറാൻ പിന്നെ ബാക്കി ഉണ്ടാവില്ല” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ തുടർ ചർച്ചകൾ നടക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യം ആശങ്ക ഉയർത്തുന്നതാണ്. അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ബഹറിനിൽ ഇറാൻ ആക്രമണ മുന്നറിയിപ്പ് നൽകുകയും, കുവൈത്തിന് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

