മെയ്ഡ് ഇൻ ക്യാരവാൻ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ജോമി കുര്യാക്കോസ് ഒരുക്കുന്ന പുതിയ സിനിമയാണ് മിനി & കൂപ്പർ. നടൻ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ശാന്തമീ രാത്രിയിൽ എന്ന സിനിമയ്ക്ക് ശേഷം എഡബ്ല്യൂഎ മൂവിസിന്റെ ബാനറിൽ റോൾഡ് തോമസ് ആണ് ചിത്രം നിർമ്മിക്കുന്നത്. പൂർണമായും ഇംഗ്ലണ്ടിൽ ചിത്രീകരിക്കുന്ന ഈ സിനിമയിൽ, പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള വ്യത്യസ്തമായ ഗെറ്റപ്പിലാണ് ധ്യാൻ ശ്രീനിവാസൻ പ്രത്യക്ഷപ്പെടുന്നത്.
പ്രശസ്തമായ മിസ്റ്റർ ബീൻ കോമഡി പരമ്പരയിലൂടെ ആഗോളതലത്തിൽ ശ്രദ്ധ നേടിയ മിനി കൂപ്പർ കാറും, ധ്യാൻ ശ്രീനിവാസന്റെ പുതിയ രൂപമാറ്റവും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഓഗസ്റ്റ് അവസാനത്തോടെ ലണ്ടനിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ അലിസ്റ്റൈർ ജോർജ് ജോൺ, ശാന്ത നീറ്റോ എന്നിവരാണ്.
ഷിജു എം ഭാസ്കർ ഛായാഗ്രഹണം നിർവഹിക്കുന്നു. അതുൽ കെ വിനോദ്, ഷെഫീഖ് റഹ്മാൻ എന്നിവർ സംഗീതവും, അനുകുട്ടൻ ഏറ്റുമാനൂർ പ്രൊജക്റ്റ് ഡിസൈനിംഗും നിർവഹിക്കുന്നു.
എ എസ് ദിനേശ് ആണ് പിആർഒ. ഐശ്വര്യ രാജ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഭാഗമായ ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
അതേസമയം, സനീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത സീക്രട്ട് ഓഫ് കലിംഗ ആണ് ധ്യാന് ശ്രീനിവാസന്റേതായി ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. മിസ്റ്ററി ഹൊറർ കോമഡി വിഭാഗത്തിൽപ്പെട്ട
ഈ ചിത്രം, പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള ഒരു കോളേജ് കാമ്പസിനെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

