പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ മേഖലയിൽ പണം വെച്ച് കോഴിപ്പോര് നടത്തിവന്ന അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് പോരിനായി ഉപയോഗിക്കുന്ന പത്ത് കോഴികളെയും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയും സമാനമായ രീതിയിൽ ഇതേ മേഖലയിൽ കോഴിപ്പോര് സംഘങ്ങളെ പിടികൂടിയിരുന്നു. വടകരപ്പതി, പരിശക്കൽ, എലിക്കിലാംപാറ എന്നിവിടങ്ങളിൽ കോഴിപ്പോര് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ ഒഴിഞ്ഞ പറമ്പിൽ വെച്ചാണ് സംഘം പിടിയിലായത്. പിടിയിലായവരിൽ കൗസപ്പാറ സ്വദേശി രാജൻ (37), കോയമ്പത്തൂർ സ്വദേശി വിഘ്നേഷ് (31), പൊള്ളാച്ചി മൂലനൂർ സ്വദേശി സതീഷ് കുമാർ (33), പൊള്ളാച്ചി ഉടുമൽപേട്ട് സ്വദേശി ശെന്തിൽ കുമാർ (51), തിരുപ്പൂർ നെഗമം സ്വദേശി മുത്തുസ്വാമി (55) എന്നിവർ ഉൾപ്പെടുന്നു.
ഇവരിൽ നിന്ന് പന്തയ തുകയായ 6020 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത പത്ത് കോഴികളെ പിന്നീട് സ്റ്റേഷനിൽ വെച്ച് 41,700 രൂപയ്ക്ക് ലേലം ചെയ്തു.
കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

