മഹാരാഷ്ട്രയിൽ നാളെ നടക്കേണ്ടിയിരുന്ന അധ്യാപക യോഗ്യതാ പരീക്ഷയുടെ (ടെറ്റ്) ചോദ്യപേപ്പർ ചോർന്നതായി റിപ്പോർട്ട്. താനെ കേന്ദ്രീകരിച്ച് നടന്ന രഹസ്യനീക്കങ്ങൾക്കിടയിലാണ് ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയത്.
വിശ്വസനീയമായ രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ചോദ്യപേപ്പർ പിടിച്ചെടുക്കുകയായിരുന്നു. സംഭവം സ്ഥിരീകരിച്ചതിന് പിന്നാലെ പരീക്ഷ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യപേപ്പർ എങ്ങനെയാണ് ചോർന്നതെന്നും ഇതിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ വിമർശനം
സംഭവത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
“രാജ്യത്ത് മറ്റൊരു ചോദ്യപേപ്പർ കൂടി ചോർന്നിരിക്കുകയാണെന്നും വീണ്ടുമൊരു പരീക്ഷ കൂടി റദ്ദാക്കിയിരിക്കുകയാണെന്നും” അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ വിദ്യാഭ്യാസത്തെയും പരീക്ഷാ സമ്പ്രദായത്തെയും ഒരു കൊള്ളയടിക്കാനുള്ള സംവിധാനമാക്കി മാറ്റിയിരിക്കുകയാണെന്ന് വിമർശിച്ച അദ്ദേഹം, “ഇത് വെറുമൊരു ചോദ്യപേപ്പർ ചോർച്ചയല്ലെന്നും രാജ്യത്തെ യുവാക്കളുടെ ഭാവി കവർന്നെടുക്കലാണെന്നും” കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

