പിണറായി വിജയൻറെ വസതിയിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. കേസിൽ പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ, അന്വേഷണ ഉദ്യോഗസ്ഥർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ നേരിൽ കണ്ട് ചർച്ച നടത്തും.
മ്യൂസിയം എസ്എച്ച്ഒ പ്രശാന്ത് നാളെ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി കേസിന്റെ തുടർനടപടികൾ ആലോചിക്കും. മാസപ്പടി കേസുമായി ബന്ധപ്പെട്ട
അന്വേഷണത്തിനിടെ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം ദേശീയ തലത്തിൽ തന്നെ ചർച്ചയായിരുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തിയിട്ടുള്ള കേസിലെ ഒൻപതാം പ്രതി ഹരീഷ്കുമാർ ജാമ്യം നേടിയത് പ്രോസിക്യൂഷൻ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് കാണിച്ച് പോലീസ് തന്നെ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ നേരിട്ട് കക്ഷി ചേരാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഇഡിയുടെ അപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അംഗീകരിച്ചു.
പ്രോസിക്യൂഷനെ സഹായിക്കുകയാണോ ഇഡിയുടെ ലക്ഷ്യമെന്ന് കോടതി ആരാഞ്ഞെങ്കിലും, കേസിൽ പ്രത്യേക വാദങ്ങൾ ഉന്നയിക്കാനുണ്ടെന്ന് ഇഡി കോടതിയെ ബോധിപ്പിച്ചു. പതിമൂന്നാം പ്രതി ഷെഫീഖിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുന്നുവെന്നും ഇഡി അറിയിച്ചിട്ടുണ്ട്.
തുടർന്ന് കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി വെച്ചു. ഇതോടൊപ്പം പന്ത്രണ്ടാം പ്രതി ലെനിൻ നൽകിയ ജാമ്യഹർജിയും തിങ്കളാഴ്ച കോടതി പരിഗണിക്കും.
ഒൻപതാം പ്രതി ഹരീഷ് കുമാർ ജാമ്യം നേടിയത് പോലീസ് നൽകിയ റിപ്പോർട്ടുകൾ പരിഗണിക്കാതെയാണെന്നും ഇക്കാര്യം കോടതിയിൽ വ്യക്തമായില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നും ഗീനാകുമാരിയെ മാറ്റണമെന്ന ആവശ്യവും പോലീസ് ഉന്നയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട
രേഖകൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പരിശോധിച്ച ശേഷം സർക്കാർ അന്തിമ തീരുമാനമെടുക്കും. അതേസമയം, ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നതിന് തെളിവുകളില്ലെന്നാണ് ഫോൺ പരിശോധനകൾക്ക് ശേഷം പോലീസിന്റെ നിലപാട്.
കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പ്രതികളുടെ ഫോണുകൾ സൈബർ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

