ഒമാൻ ഭരണകൂടം വിദേശികൾക്ക് രാജ്യത്ത് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കുന്നതിനായുള്ള നിയമങ്ങളിൽ നിർണ്ണായക ഭേദഗതികൾ വരുത്തി. ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സ് (ITC), നഗര വികസന പദ്ധതികൾ, സംയോജിത പാർപ്പിട
സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് നിലവിൽ വിദേശികൾക്ക് സ്ഥലം വാങ്ങാൻ അനുമതിയുള്ളത്. റസിഡൻസി നിയമങ്ങളിൽ മാറ്റം വരുത്തിയതോടെ രാജ്യത്ത് എവിടെയും ഭൂമി വാങ്ങാൻ സാധിക്കുമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി.
നിശ്ചിത മേഖലകളിൽ നിക്ഷേപം നടത്തുന്ന വിദേശികൾക്ക് പ്രാദേശിക സ്പോൺസർ ഇല്ലാതെ തന്നെ വീസയ്ക്കും താമസാനുമതിക്കും അപേക്ഷിക്കാനുള്ള സൗകര്യം നിലവിൽ വന്നു. ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവർക്ക് തങ്ങളുടെ ജീവിതപങ്കാളികൾക്കും ബന്ധുക്കൾക്കും രാജ്യത്ത് താമസിക്കാനുള്ള അവസരമുണ്ടാകും.
കൂടാതെ, റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾ സ്വന്തമായുള്ള കമ്പനികളുടെ പ്രതിനിധികൾക്കും ഈ സേവനം ലഭ്യമാണ്. ഇത്തരത്തിൽ അനുവദിക്കുന്ന വീസയുടെ കാലാവധി ഒരു വർഷമായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

