അരൂർ ഉയരപ്പാതയുടെ നിർമാണ പ്രവർത്തനങ്ങളിൽ നേരിട്ടിരുന്ന സാങ്കേതിക തടസ്സങ്ങൾ നീങ്ങി. ഏറെ നാളായി നിർമാണം മുടങ്ങിക്കിടന്ന 24-ാം നമ്പർ പില്ലറിന്റെ ചട്ടക്കൂട് സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായി.
വൈദ്യുതി വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി ഈ ഭാഗത്തെ നിർമാണം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഉയരപ്പാതയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന 110 കെവി വൈദ്യുതി ലൈനുകളായിരുന്നു വികസന പ്രവർത്തനങ്ങൾക്ക് തടസ്സമായിരുന്നത്.
ഈ പ്രതിസന്ധിക്ക് പരിഹാരമായി, കഴിഞ്ഞ ദിവസം വൈദ്യുതി പ്രസരണ ലൈനുകളിൽ താൽക്കാലിക ടവറുകൾ സ്ഥാപിച്ച് 963 മീറ്റർ ഉയരത്തിൽ എമർജൻസി റീ-സ്റ്റൊറേഷൻ സിസ്റ്റം ചാർജ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചത്.
ഇനി വരാനിരിക്കുന്ന ഘട്ടത്തിൽ 25, 26, 27 എന്നീ പില്ലറുകൾക്ക് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്നതോടെ പാതിവഴിയിൽ നിലച്ച മേൽപ്പാലം നിർമാണം വേഗത്തിലാക്കാൻ സാധിക്കും. ക്രെയിനുകൾ ഉപയോഗിച്ചാണ് ചട്ടക്കൂട് ഉയർത്തി സ്ഥാപിച്ചത്.
തുടർന്ന്, നിർദിഷ്ട ഭാഗങ്ങളിൽ 14 ഗർഡറുകൾ സ്ഥാപിക്കും.
അരൂർ പള്ളി കവലയിലും 24-ാം നമ്പർ പില്ലറിലുമായിരുന്നു വൈദ്യുതി ലൈനുകൾ കാരണം നിർമാണം ഏറെക്കാലമായി അനിശ്ചിതത്വത്തിലായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

