ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഗ്രേറ്റ് നിക്കോബാർ കാംബെൽ ബേയിൽ പുതുതായി നിർമിച്ച അയ്യപ്പ ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠാ ചടങ്ങുകൾ ഭക്ത്യാദരപൂർവ്വം സമാപിച്ചു. ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ ഏറ്റവും തെക്കേ മുനമ്പായ സീറോ പോയിന്റിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
വൈക്കം നീണ്ടൂർ മനയിൽ നാരായണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. വാസ്തുബലി, ശുദ്ധിക്രിയകൾ, ബിംബശുദ്ധി, ലക്ഷാർച്ചന തുടങ്ങിയ വിശേഷാൽ പൂജകൾക്ക് ശേഷമായിരുന്നു വിഗ്രഹപ്രതിഷ്ഠാ കർമ്മങ്ങൾ നടന്നത്.
കേരളീയ വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ഈ ക്ഷേത്രസമുച്ചയത്തിൽ അയ്യപ്പസ്വാമിക്ക് പുറമെ ശിവൻ, ദേവി, ഗണപതി, മുരുകൻ, ഹനുമാൻ എന്നീ ഉപദേവതകൾക്കായുള്ള പ്രതിഷ്ഠകളുമുണ്ട്. കാംബെൽ ബേയിലെ മലയാളി കൂട്ടായ്മകളുടെയും വിവിധ ഭക്തജനങ്ങളുടെയും ദീർഘകാലത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഈ ക്ഷേത്രം യാഥാർഥ്യമായത്.
പ്രസ്തുത പ്രദേശത്തെ പ്രതിരോധ വകുപ്പ് ജീവനക്കാർ, വിമുക്തഭടന്മാർ, സ്ഥിരതാമസക്കാരായ മലയാളി കുടുംബങ്ങൾ എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

