പ്രമുഖ തിരക്കഥാകൃത്തും സംവിധായകനും പ്രഭാഷകനുമായിരുന്ന പരേതനായ ജോൺ പോളിന്റെ പത്നി ഐഷ എലിസബത്ത് ജോൺപോൾ (75) അന്തരിച്ചു. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
രണ്ടു ദിവസം മുൻപ് കടവന്ത്ര ജംക്ഷനിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഇവരുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ചികിത്സ തുടരുന്നതിനിടെ ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

