കോഴിക്കോട് കുറ്റ്യാടി നരിപ്പറ്റയിലെ വാളൂക്ക് മലയിൽ സ്ഥിതി ചെയ്യുന്ന നാദാപുരം മുടി എന്ന വനമേഖലയിൽ അകപ്പെട്ടുപോയ മൂന്ന് യുവാക്കളെ സുരക്ഷിതരായി കണ്ടെത്തി. പോലീസ്, വനം വകുപ്പ്, ഫയർഫോഴ്സ് എന്നിവർ സംയുക്തമായി നടത്തിയ രാത്രികാല തിരച്ചിലിനൊടുവിൽ രാത്രി 11 മണിയോടെയാണ് ഇവരെ കണ്ടെത്താൻ സാധിച്ചത്.
രണ്ട് ബൈക്കുകളിലായി എത്തിയ യുവാക്കളാണ് മലനിരകളിൽ വഴിതെറ്റി കുടുങ്ങിയത്. വയനാട് ജില്ലയോട് ചേർന്നു കിടക്കുന്ന അതീവ വനമേഖലയാണിത്.
രാത്രി ഏഴു മണിയോടെ കാട്ടിനുള്ളിൽ നിന്നും വെളിച്ചവും തുടർന്ന് മനുഷ്യശബ്ദവും കേട്ടതോടെയാണ് നാട്ടുകാർ തിരച്ചിൽ ആരംഭിച്ചത്. ഈ പ്രദേശത്ത് വടകര രജിസ്ട്രേഷനിലുള്ള രണ്ട് ബൈക്കുകൾ ഉപേക്ഷിക്കപ്പെട്ട
നിലയിൽ കണ്ടെത്തിയതോടെ നാട്ടുകാർ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന്, പോലീസും ഫയർഫോഴ്സും വനം വകുപ്പും അടങ്ങുന്ന 12 അംഗ ദൗത്യസംഘം നാട്ടുകാരുടെ സഹായത്തോടെ വനത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു.
ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള അതീവ ദുഷ്കരമായ സാഹചര്യത്തെ അതിജീവിച്ചാണ് സംഘം തിരച്ചിൽ പൂർത്തിയാക്കിയത്. വടകര ചോറോട് സ്വദേശികളാണ് വനത്തിനുള്ളിൽ കുടുങ്ങിയതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

