സ്വയം മെച്ചപ്പെടുത്താനും കൂടുതൽ മികച്ച വ്യക്തിയാകാനും നിരന്തരം ശ്രമിക്കുന്നതിനിടയിൽ, വർത്തമാനകാലത്തെ ജീവിതം ആസ്വദിക്കാൻ ആളുകൾ മറന്നുപോകുന്നുവെന്ന നിരീക്ഷണം പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് വൈറലാകുന്നു. ‘എക്സി’ലാണ് സിമ്രാൻ സച്ച്ദേവ എന്ന യുവാവ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ഭാവിയിലെ ലക്ഷ്യങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ഇന്നത്തെ അവസ്ഥയിൽ സന്തോഷം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യമാണ് കുറിപ്പിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഒരു വ്യക്തി താൻ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന അവസ്ഥയിലേക്ക് മാറാനുള്ള നെട്ടോട്ടത്തിനിടയിൽ, തനിക്ക് മുന്നിലുള്ള ഇപ്പോഴത്തെ ജീവിതം ശരിക്കും ജീവിച്ചുതീർക്കാൻ മറന്നുപോകുന്നുവെന്ന് സിമ്രാൻ വ്യക്തമാക്കുന്നു.
“നാം എപ്പോഴും എന്തിനെങ്കിലും വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. കൂടുതൽ ബുദ്ധിമാനാകാനും കൂടുതൽ വിജയം നേടാനും നാം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഒരു നിശ്ചിത ഘട്ടത്തിലെത്തിയാൽ ഒടുവിൽ ആത്മവിശ്വാസത്തോടെ വിശ്രമിക്കാനും ജീവിതം ആസ്വദിക്കാനും കഴിയുമെന്ന് സ്വയം വിശ്വസിപ്പിക്കുന്നു. എന്നാൽ ലക്ഷ്യങ്ങൾ മാറിക്കൊണ്ടേയിരിക്കും.
സമ്മർദ്ദങ്ങൾ കൂടിക്കൊണ്ടും” – എന്ന് സിമ്രാൻ സച്ച്ദേവ കൂട്ടിച്ചേർത്തു. ആകാനാഗ്രഹിക്കുന്ന വ്യക്തിത്വത്തിലേക്ക് ഉയരാൻ ശ്രമിക്കുമ്പോൾത്തന്നെ, ഇന്നത്തെ അവസ്ഥയിൽ എങ്ങനെ ആത്മാർത്ഥമായി സന്തോഷിക്കാൻ കഴിയും എന്ന പ്രസക്തമായ ചോദ്യമാണ് ഈ പോസ്റ്റ് മുന്നോട്ടുവെക്കുന്നത്.
മറ്റുള്ളവരുടെ മുന്നിൽ അപകർഷതാബോധം തോന്നാതെ ഒരു തുടക്കക്കാരനാകാൻ കഴിയുക, മറ്റുള്ളവരെ മടികൂടാതെ പ്രശംസിക്കാൻ സാധിക്കുക, ഒരു ലക്ഷ്യം നേടിയ ഉടൻതന്നെ അടുത്തതിലേക്ക് നോക്കാതെ കൈവരിച്ച നേട്ടങ്ങളെ ആഘോഷിക്കാൻ കഴിയുക എന്നിവയാണ് ഇതിന് വേണ്ടതെന്നും പോസ്റ്റിൽ വിശദീകരിക്കുന്നു. “ഭാവിയിലേക്ക് വലിയ ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ ഉണ്ടെന്നതിനർത്ഥം നിങ്ങൾ ഇന്നെത്തിനിൽക്കുന്ന അവസ്ഥ മോശമാണെന്നല്ല” എന്ന് നിരവധിപ്പേരാണ് ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
ലക്ഷ്യസ്ഥാനത്ത് എത്തിയാൽ മാത്രമേ സന്തോഷം ലഭിക്കൂ എന്ന് കരുതി ജീവിതം ജീവിച്ചുതീർക്കുന്ന ഇത്തരം മാനസികാവസ്ഥയെ ‘ദ അറൈവൽ ഫാലസി’ എന്നാണ് ശാസ്ത്രീയമായി വിളിക്കുന്നതെന്നും മറ്റൊരാൾ കുറിച്ചിരിക്കുന്നു. 2026 ഒക്ടോബർ 4-നാണ് ഈ പോസ്റ്റ് പങ്കുവെക്കപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

