കോട്ടയം കാരിത്താസ് ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള ‘ദ് കംപ്ലീറ്റ് റോബട്ടിക് സർജറി സെന്റർ’ ഉദ്ഘാടനം തിരുവനന്തപുരം ഡിഫറന്റ് ആർട്സ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് നിർവഹിച്ചു. കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ.ഡോ.
ബിനു കുന്നത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ സഹായമെത്രാനും ചെയർമാനുമായ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
20 കോടി രൂപയിലേറെ ചെലവിലാണ് അത്യാധുനിക സാങ്കേതികവിദ്യയായ ഡാവിഞ്ചി എക്സ്ഐ സർജിക്കൽ സിസ്റ്റം ആശുപത്രിയിൽ സജ്ജീകരിച്ചിരിക്കുന്നത്. തികഞ്ഞ കൃത്യതയോടെയും സങ്കീർണതകൾ കുറച്ചും ചുരുങ്ങിയ സമയത്തിനുള്ളിൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കാൻ ഈ സംവിധാനം സഹായിക്കും.
സാധാരണ ദൃശ്യങ്ങളേക്കാൾ പത്തുമടങ്ങ് വ്യക്തതയോടെയുള്ള സൂക്ഷ്മദൃശ്യങ്ങൾ ശസ്ത്രക്രിയയ്ക്കിടെ ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ജനറൽ സർജറി, യൂറോളജി, ഗ്യാസ്ട്രോ സർജറി, ഓങ്കോസർജറി, ഗൈനക്കോളജി, കാർഡിയാക് സർജറി എന്നീ വിഭാഗങ്ങളിലായിരിക്കും ഈ സംവിധാനത്തിന്റെ സേവനം ലഭ്യമാകുക.
ശസ്ത്രക്രിയാ വിദഗ്ധന്റെ മേൽനോട്ടത്തിൽ അദ്ദേഹത്തിന്റെ നിർദേശങ്ങൾക്കനുസൃതമായാണ് റോബോട്ടിക് സംവിധാനം പ്രവർത്തിക്കുക. കീഹോൾ സർജറിയുടെ അതേ നിരക്കിൽ റോബട്ടിക് സർജറി രോഗികൾക്ക് ലഭ്യമാക്കുമെന്ന് ഫാ.ഡോ.
ബിനു കുന്നത്ത് അറിയിച്ചു. ചടങ്ങിൽ ജോയിന്റ് ഡയറക്ടർ ഫാ.
ജോയിസ് നന്ദിക്കുന്നേൽ, അസിസ്റ്റന്റ് ഡയറക്ടർ സൈജു പുത്തൻപറമ്പിൽ, മെഡിക്കൽ ഡയറക്ടർ ഡോ. ബോബി എൻ.ഏബ്രഹാം, റോബട്ടിക് സർജറി പ്രോഗ്രാം ലീഡ് ഡോ.
ബിന്റോ മാത്യു എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

