കേരളത്തിലെ തീരദേശ മേഖലയിലെ ഖനനം സ്വകാര്യവൽക്കരിക്കാൻ സർക്കാർ നീക്കം നടത്തുന്നതായി ബിജെപി നേതാവ് ഷോൺ ജോർജ് ആരോപിച്ചു. നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചപ്പോൾ ഖനനം സ്വകാര്യവൽക്കരിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
എന്നാൽ, മുഖ്യമന്ത്രി വി ഡി സതീശൻ കേരള നിയമസഭയെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയുമായി ഖനനത്തിന് ധാരണ ഉണ്ടാക്കിയ ശേഷമാണ് സഭയിൽ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഷോൺ ജോർജ് പറഞ്ഞു.
“രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണി ആണ് ഖനനം സ്വകാര്യവൽകരിക്കുന്നത്.” എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎംഎംഎല്ലിന് ഖനന ചുമതല നൽകുകയും, എന്നാൽ അതിലൂടെ ലഭിക്കുന്ന മിനറൽസ് സ്വകാര്യ കമ്പനിക്ക് കൈമാറാനുമാണ് ഗൂഢനീക്കം നടക്കുന്നത്.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ഷോൺ ജോർജ്, കരിമണൽ കൊള്ളയുടെ വിഷയത്തിൽ എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾ ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

