എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയ്ക്ക് സമീപമുള്ള എരൂരിൽ നിന്ന് മതിയായ രേഖകളില്ലാതെ താമസിച്ചു വന്ന ആറ് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്പെഷ്യൽ ബ്രാഞ്ച്, ആൻ്റി ടെററിസ്റ്റ് സ്ക്വാഡ്, നേവി ഇൻ്റലിജൻസ് വിംഗ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
എരൂർ കോഴിവെട്ടുംവെളിക്ക് കിഴക്കുഭാഗത്തായി രണ്ട് വാടക വീടുകളിലായാണ് ഇവർ താമസിച്ചുവന്നത്. ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നവരാണ് പിടിയിലായവർ.
മെയ്ദി ഹസൻ, മുഹമ്മദ് ആസിം, തരേഖ്, സോഖിർ, മുഹമ്മദ് സൊഹൈൽ, റക്കീബ് ഷാ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇതിൽ രണ്ടുപേർ സഹോദരങ്ങളാണെന്ന് അധികൃതർ വ്യക്തമാക്കി.
നീണ്ട നാളുകളായി ഈ പ്രദേശത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവർ.
പിടിയിലായ ആറുപേരെയും ഹിൽപാലസ് പോലീസിന് കൈമാറുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

