പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബസുകൾ കേരളത്തിലെത്തിക്കാൻ നടപടികൾ ആരംഭിച്ചതായി ഗതാഗത മന്ത്രി സിപി ജോൺ അറിയിച്ചു. ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.
ദില്ലിയിൽ ഡിഎംആർസി ആരംഭിച്ച ഹൈഡ്രജൻ ബസിൽ നടത്തിയ യാത്രയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. സെൻട്രൽ സെക്രട്ടറിയേറ്റിൽ നിന്ന് ആരംഭിച്ച് സേവ് തീർഥ്, സെൻട്രൽ വിസ്ത തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് തിരികെ സെക്രട്ടറിയേറ്റിൽ എത്തുന്നതായിരുന്നു പരീക്ഷണ യാത്രയുടെ റൂട്ട്.
കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ, അഡീഷണൽ റസിഡന്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് എന്നിവരും മന്ത്രിയോടൊപ്പം യാത്രയിൽ പങ്കെടുത്തു. ഗ്രീൻ ഇന്ധനത്തിന്റെ ഉപയോഗം വർധിപ്പിക്കുക, ബസിന്റെ സാങ്കേതിക സവിശേഷതകൾ നേരിട്ട് മനസ്സിലാക്കുക, കേരളത്തിൽ ഇത്തരം ബസുകൾ അവതരിപ്പിക്കുന്നതിനുള്ള പ്രായോഗിക സാധ്യതകൾ പരിശോധിക്കുക എന്നിവയാണ് ഈ യാത്രയിലൂടെ ലക്ഷ്യമിട്ടതെന്ന് മന്ത്രി പറഞ്ഞു.
ബസിന്റെ പ്രവർത്തനക്ഷമതയെക്കുറിച്ച് ഡിഎംആർസി അധികൃതരോടും ഓപ്പറേറ്റർമാരോടും മന്ത്രി വിശദമായി ചോദിച്ചറിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

