മധ്യ തിരുവിതാംകൂറിലെ പെൺകുട്ടികൾക്കായുള്ള ആദ്യത്തെ വിദ്യാലയമായ ചങ്ങനാശേരി സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വാർഷിക അധ്യാപക രക്ഷാകർതൃ സമ്മേളനവും പാരന്റിങ് സെമിനാറും സംഘടിപ്പിച്ചു. വിദ്യാലയത്തിന്റെ അങ്കണത്തിൽ നടന്ന പരിപാടി സ്കൂൾ മാനേജർ റവ.
സിസ്റ്റർ ലിസ കുര്യൻ ഉദ്ഘാടനം ചെയ്തു. രക്ഷകർത്താക്കൾക്കായി സംഘടിപ്പിച്ച പ്രത്യേക സെമിനാറിൽ ‘ഇഫക്ടീവ് പാരന്റിങ്’ എന്ന വിഷയത്തിൽ ഡോ.
സെബിൻ എസ് കൊട്ടാരം മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് വർഗീസ് ആന്റണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് സീന ജോസഫ്, പിടിഎ സെക്രട്ടറി ആൽഫ തോമസ്, ലിൻസ് ജോർജ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. വിദ്യാർത്ഥികളുടെ സർവതോമുഖമായ പുരോഗതി ലക്ഷ്യമിട്ടാണ് വിദ്യാലയം ഇത്തരം പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

