കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത ഓർത്തഡോക്സ് സഭയുടെ സാമ്പത്തിക സുതാര്യതയെക്കുറിച്ച് വിശദീകരണവുമായി രംഗത്തെത്തി. സഭയുടെ അക്കൗണ്ടുകൾ കൃത്യമായ ഓഡിറ്റിംഗിന് വിധേയമാക്കാറുണ്ടെന്നും നിലവിലെ ചട്ടഭേദഗതികളിൽ ആശങ്കപ്പെടേണ്ട
സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഫ്സിആർഎ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ സഭകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്ന് മെത്രാപ്പോലീത്ത വിമർശിച്ചു. “ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ടവരോട് ആലോചിക്കണമായിരുന്നു.
ആരോടും ഒന്നും ചോദിക്കാതെ നടത്തുന്നത് ജനാധിപത്യ ധ്വംസനമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.” ആതുരസേവന രംഗത്ത് സഭകൾ നൽകുന്ന സംഭാവനകൾ നിസ്തുലമാണ്. സഭകൾക്ക് വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ട് വിദേശികളുടേതല്ല, മറിച്ച് വിദേശത്ത് ജോലി ചെയ്യുന്ന സഭാംഗങ്ങൾ അയക്കുന്ന പണമാണ്.
ഇത്തരം കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സമുദായങ്ങളുടെ സേവന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഭീകരജീവികളോടുള്ള പെരുമാറ്റം പോലെയുള്ള രീതിയാണ് കാണുന്നത്.
ചെറിയ ന്യൂനത കണ്ടാൽ പോലും ഭീമമായ പിഴ ഈടാക്കും എന്ന് പറയുന്നതിലൂടെ നിങ്ങളാരും മുന്നോട്ടുപോകണ്ട എന്ന സന്ദേശമാണ് നൽകുന്നത്.” ഈ വിഷയത്തിൽ മറ്റ് ക്രൈസ്തവ സഭകളുമായി കൂടിയാലോചിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
രാഷ്ട്രീയക്കാരുടെ പ്രസ്താവനകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും, അവരുടെ പ്രതികരണങ്ങൾ പലപ്പോഴും നേട്ടങ്ങൾ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി സംബന്ധിച്ചും സഭയ്ക്ക് വ്യക്തമായ നിലപാടുണ്ട്.
മദ്യനയ വിഷയത്തിൽ പ്രതിപക്ഷവുമായി ചർച്ച ചെയ്യാൻ തയ്യാറാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഒരു മാറ്റമായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

