അമ്പലമുകൾ, ചിത്രപ്പുഴ, കരിങ്ങാച്ചിറ, ചാത്താരി, തൃപ്പൂണിത്തുറ തുടങ്ങിയ പ്രദേശങ്ങളിൽ ഇന്നലെ രാവിലെയോടെ അനുഭവപ്പെട്ട കരിപ്പൊടി വീഴ്ച നാട്ടുകാർക്കിടയിൽ വലിയ ആശങ്കയ്ക്കും പരിഭ്രാന്തിക്കും വഴിവെച്ചു.
വീടുകൾക്ക് പുറത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലും ഉണക്കാനിട്ട വസ്ത്രങ്ങളിലും വീട്ടുപകരണങ്ങളിലും കറുത്ത പൊടി വ്യാപകമായി പറ്റിപ്പിടിച്ച നിലയിലായിരുന്നു.
ഈ പൊടിപടലങ്ങൾ ശ്വസിച്ചതോടെ പലർക്കും കടുത്ത ശ്വാസംമുട്ടലും കണ്ണെരിച്ചിലും അനുഭവപ്പെട്ടതായി പരാതി ഉയർന്നിട്ടുണ്ട്. ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ പെറ്റ് കോക്ക് പ്ലാന്റിൽ നിന്നാണ് ഈ മലിനീകരണം ഉണ്ടായതെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ നടപടിക്കെതിരെ പ്രതിഷേധം സംഭവത്തെ തുടർന്ന് നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയെങ്കിലും, ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ വിമുഖത കാട്ടിയത് പ്രദേശവാസികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി. തുടർന്ന് ജനരോഷം ശക്തമായതോടെ ചിത്രപ്പുഴ, ഇരുമ്പനം, ചാത്താരി തുടങ്ങിയ മേഖലകളിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു.
ലബോറട്ടറി പരിശോധനയുടെ ഫലം വന്നതിന് ശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. നാല് ആഴ്ച മുൻപും സമാനമായ രീതിയിൽ വെളുത്ത പൊടി ഈ പ്രദേശങ്ങളിൽ വീണിരുന്നതായി ചിത്രപ്പുഴ വാർഡ് കൗൺസിലർ കെ.പി.
പൗലോസ് ചൂണ്ടിക്കാട്ടി. സാങ്കേതിക തകരാറെന്ന് ബിപിസിഎൽ പ്രദേശത്ത് ഉണ്ടായ കരിപ്പൊടി വീഴ്ചയിൽ ആശങ്കപ്പെടേണ്ട
സാഹചര്യമില്ലെന്ന് ബിപിസിഎൽ കൊച്ചിൻ റിഫൈനറീസ് അധികൃതർ ഔദ്യോഗികമായി അറിയിച്ചു. റിഫൈനറിയിലെ പെട്രോളിയം കോക്ക് (പെറ്റ് കോക്ക്) കൊണ്ടുപോകുന്ന വേളയിൽ പൊടി പറക്കാതിരിക്കാൻ ഉപയോഗിക്കുന്ന ‘വാട്ടർ സ്പ്രിങ്ക്ളർ’ സംവിധാനത്തിൽ ഉണ്ടായ താൽക്കാലിക സാങ്കേതിക തകരാറാണ് ഇതിന് കാരണമായതെന്ന് അധികൃതർ വിശദീകരിച്ചു.
തകരാർ ഉടൻ തന്നെ പരിഹരിച്ചിട്ടുണ്ടെന്നും, ഇന്ത്യയിലെ മറ്റ് റിഫൈനറികളിൽ ഇല്ലാത്ത അത്യാധുനിക സംവിധാനമാണ് കൊച്ചിയിലുള്ളതെന്നും ഇത്തരമൊരു സംഭവം ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും റിഫൈനറി അധികൃതർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

