തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റസിഡൻഷ്യൽ ഡവലപ്പറായ ആർകോൺ ഹോംസ്, തങ്ങളുടെ ബ്രാൻഡ് അംബാസിഡർമാരായി ചലച്ചിത്ര താരങ്ങളായ വിനീത് ശ്രീനിവാസനെയും ധ്യാൻ ശ്രീനിവാസനെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ പരസ്യചിത്രം പുറത്തിറക്കി.
ആർകോൺ ഹോംസ്, ആർക്കും ഇഷ്ടമാകും എന്ന ടാഗ്ലൈനോടെയാണ് പുതിയ ബ്രാൻഡ് ക്യാംപെയ്ൻ ആവിഷ്കരിച്ചിരിക്കുന്നത്. കമ്പനിയുടെ മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന വിശ്വാസ്യത, നിർമാണ നിലവാരം, ഗുണമേന്മ എന്നിവയാണ് ക്യാംപെയ്നിലൂടെ ഉയർത്തിക്കാട്ടുന്നത്.
ഈ സഹകരണത്തെക്കുറിച്ച് ആർകോൺ ഹോംസ് മാനേജിങ് ഡയറക്ടർ ദ്വിഗ്വിജയ് സിങ് പ്രതികരിച്ചത് ഇങ്ങനെ: “ജനപ്രിയരായ വിനീതിന്റെയും ധ്യാനിന്റെയും ലാളിത്യവും കുടുംബമൂല്യങ്ങളുമാണ് ക്യാംപെയ്നിന് ഇവരെ അനുയോജ്യമാക്കുന്നതെന്ന് ആർകോൺ ഹോംസ് മാനേജിങ് ഡയറക്ടർ ദ്വിഗ്വിജയ് സിങ് പറഞ്ഞു.” കേരളത്തിന്റെ തലസ്ഥാന നഗരിയിൽ നിലവിൽ എട്ട് വ്യത്യസ്ത പ്രോജക്ടുകളാണ് ആർകോൺ ഹോംസ് നിർവഹിച്ചു വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

