അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മേൽനോട്ടത്തിലുള്ള ആണവ പരിശോധനകൾക്ക് ഇറാൻ സമ്മതിച്ചുവെന്ന അമേരിക്കൻ നിലപാടിൽ തർക്കം തുടരുന്നു. ഈ അവകാശവാദം ഇറാൻ ഔദ്യോഗികമായി തള്ളിക്കളഞ്ഞു.
ഈ സാഹചര്യത്തിൽ മേഖലയിലെ സുരക്ഷാ ആശങ്കകൾ വർധിക്കുകയാണ്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർണായക പ്രസ്താവന നടത്തി.
ആയുധങ്ങൾക്കായി അമേരിക്കയെ പൂർണ്ണമായും ആശ്രയിക്കുന്ന രീതി ഇസ്രയേൽ അവസാനിപ്പിക്കണമെന്നും, രാജ്യത്തിന്റെ ആഭ്യന്തര ആയുധ ഉൽപാദന ശേഷിയിൽ വൻ വർധനവ് വരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള അമേരിക്കയുടെ നിലപാടിനെതിരെ ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വീർ രംഗത്തെത്തി.
“ഇറാൻ ആണവായുധ നിർമ്മാണത്തിൽ നിന്നും പിന്മാറുമെന്ന് അമേരിക്ക കരുതുന്നുവെങ്കിൽ അതവരുടെ നിഷ്ക്കളങ്കളതയാണെന്നും ഇറാന്റെ ഭീഷണിയെ ഒറ്റയ്ക്ക് നേരിടുമെന്നും ഇസ്രയേൽ ദേശീയ സുരക്ഷ മന്ത്രി ഇറ്റാമർ ബെൻഗ്വീർ വ്യക്തമാക്കി.” അതേസമയം, ഇസ്രയേൽ-ലെബനോൺ വിഷയത്തിൽ വാഷിങ്ടണിൽ അഞ്ചാം വട്ട ചർച്ചകൾ നടന്നുവരികയാണ്.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾ പുരോഗമിക്കുമ്പോഴും, ഇറാന്റെ നീക്കങ്ങൾ പശ്ചിമേഷ്യയിൽ വലിയ അനിശ്ചിതത്വത്തിന് വഴിവെച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

