കേളകം മേഖലയിൽ ഭീതി വിതച്ച പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. പേരാവൂർ മേഖലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും കേളകം പഞ്ചായത്തും നാട്ടുകാരും ഒത്തൊരുമിച്ച് നടത്തിയ ഇടപെടലുകളാണ് പുലിയെ വേഗത്തിൽ പിടികൂടാൻ സഹായകമായത്.
മുൻകാലങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോൾ വനം വകുപ്പ് നിയമസാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ചിരുന്നത് വലിയ പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും വഴിവെച്ചിരുന്നു. എന്നാൽ ഇത്തവണ ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി ക്യാമറ ട്രാപ്പുകളും കൂടുകളും സ്ഥാപിക്കുകയായിരുന്നു.
മയക്കുവെടി വിദഗ്ധനെ വേഗത്തിൽ സ്ഥലത്തെത്തിക്കാൻ സാധിച്ചത് വനം വകുപ്പിന്റെ വലിയൊരു നേട്ടമായി. കേളകം പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും വനം വകുപ്പുമായി ചേർന്ന് നാട്ടുകാരുടെ സഹകരണം ഉറപ്പാക്കിയതോടെ നടപടികൾ വേഗത്തിലായി.
പുലിയെ മാറ്റുന്നതിലെ ആശങ്ക പിടിയിലായ പുലിയെ എവിടെ തുറന്നുവിടും എന്ന കാര്യത്തിൽ നാട്ടുകാർക്കിടയിൽ ശക്തമായ ആശങ്ക നിലനിൽക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ വന്യജീവി സങ്കേതങ്ങളിലോ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള മറ്റ് സ്ഥലങ്ങളിലോ പുലിയെ തുറന്നുവിടരുതെന്ന് പഞ്ചായത്ത് അധികൃതരും നാട്ടുകാരും ആവശ്യപ്പെടുന്നു.
ജനവാസ കേന്ദ്രങ്ങൾക്ക് സമീപം വീണ്ടും ഭീഷണിയാകാത്ത രീതിയിൽ പുലിയെ മൃഗശാലയിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ ആറളം വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയ പുലിയെ, കുറച്ചു ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഉചിതമായ സ്ഥാനത്തേക്ക് മാറ്റാനാണ് വനം വകുപ്പിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

