കാഫിർ സ്ക്രീൻഷോട്ട് വിവാദവുമായി ബന്ധപ്പെട്ട കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിക്കളഞ്ഞു.
പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും, കേസിലെ നിർണായക തെളിവുകൾ ഇനിയും നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ ശക്തമായ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയുടെ മൊബൈൽ ഫോൺ സ്റ്റേറ്റ് എഫ്എസ്എല്ലിലേക്ക് (FSL) അയക്കാനുള്ള നടപടികൾ പ്രത്യേക അന്വേഷണ സംഘം (SIT) ആരംഭിച്ചു കഴിഞ്ഞു.
വിവാദമായ സ്ക്രീൻഷോട്ട് നിർമ്മിക്കപ്പെട്ടത് ജിതിൻ ഭാസ്കറിന്റെ ഫോണിൽ നിന്നാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ തെളിവുകൾ നശിപ്പിക്കുന്നതിനായി പ്രതി ഫോൺ ഫാക്ടറി റീസെറ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

