ഇന്ത്യയുടെ ചരിത്രപരമായ വളർച്ചയിൽ കോൺഗ്രസ് നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പാലക്കാട് എംഎൽഎ രമേശ് പിഷാരടി നിയമസഭയിൽ വ്യക്തമാക്കി. രാജ്യത്തെ ദുരിതപൂർണ്ണമായ സാഹചര്യങ്ങളിൽ നിന്ന് കരകയറ്റാൻ കോൺഗ്രസ് നടത്തിയ പരിശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു.
ബിജെപിയുടെ രാഷ്ട്രീയ പ്രവേശനത്തിന് വളരെ മുൻപേ തന്നെ രാജ്യം വികസന പാതയിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ രാഷ്ട്രീയ നിലപാടിനെ കുറിച്ച് സംസാരിക്കവേ, “കോൺഗ്രസിനൊപ്പം ഞാൻ നിൽക്കുന്നത് എന്റെ പൗര ബോധത്തിന്റെ ഭാഗമെന്നും” രമേശ് പിഷാരടി വ്യക്തമാക്കി.
തനിക്ക് നിയമസഭയിൽ സംസാരിക്കാൻ അവസരം നൽകിയ പാലക്കാട്ടെ ജനങ്ങൾക്കും, തന്നിൽ വിശ്വാസമർപ്പിച്ച് സ്ഥാനാർത്ഥിയാക്കിയ രാഷ്ട്രീയ പ്രസ്ഥാനത്തിനും അദ്ദേഹം നന്ദി അറിയിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ പ്രവർത്തിച്ചിട്ടുള്ള തനിക്ക്, നിയമസഭയുടെ മൈക്കിലൂടെ സംസാരിക്കാൻ ലഭിച്ച അവസരം അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പണക്കൊഴുപ്പിനെതിരെയുള്ള ജനവിധിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. “അരിയാഹാരം കഴിക്കുന്ന മലയാളികൾക്കിടയിൽ പണം കൊടുത്ത് വിജയിക്കാൻ ആകില്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ് ആണിത്” എന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ, സലിംകുമാർ സ്മാരകം ജനോപകാരപ്രദമായ രീതിയിൽ നിർമ്മിക്കുമെന്നും എംഎൽഎ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

