ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാർഥിയും യൂട്യൂബറുമായ സായ് കൃഷ്ണ താൻ നൽകിയ വാഗ്ദാനം നിറവേറ്റിയതായി നടി രേണു സുധി. താൻ രോഗബാധിതയാണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ, തന്റെ യൂട്യൂബ് ചാനലിലൂടെ രേണു സുധിയെക്കുറിച്ച് ചെയ്ത വീഡിയോകളിൽ നിന്ന് ലഭിച്ച വരുമാനത്തിന്റെ ഒരു വിഹിതം ചികിത്സാ സഹായമായി നൽകുമെന്ന് സായ് കൃഷ്ണ നേരത്തെ വ്യക്തമാക്കിയിരുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ വിവരം രേണു സുധി പങ്കുവെച്ചത്. “നന്ദി.
സായ് കൃഷ്ണയും കുടുംബവും (സീക്രട്ട് ഏജൻറ്) പറഞ്ഞ വാക്ക് പാലിച്ചു. നന്ദി.
കീമോയുടെ ചൂട് ആയിരുന്നു. ഒരു എസി വാങ്ങി വച്ചു.
ഒരുപാട് നന്ദി. കൂടെ സിജോയും കുടുംബവും എന്നെ വന്ന് കണ്ടു.
ഒരുപാട് നല്ല ആളുകൾ വന്ന് കാണുന്നു. നന്ദി നൽകിയ സഹായത്തിന്”, എന്ന് രേണു സുധി കുറിച്ചു.
കാൻസർ ചികിത്സയുടെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് കീമോതെറാപ്പി ആരംഭിച്ച വിവരം രേണു സുധി നേരത്തെ വെളിപ്പെടുത്തിയിരുന്നു. തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടായിരുന്നു താരം ചികിത്സാ വിവരങ്ങൾ പുറത്തുവിട്ടത്.
നേരത്തെ സഹായം പ്രഖ്യാപിച്ചുകൊണ്ട് സായ് കൃഷ്ണ വ്യക്തമാക്കിയ വാക്കുകൾ ഇങ്ങനെയായിരുന്നു: “രേണു സുധിയുടെ ഒരുപാട് കോണ്ടെന്റുകൾ ഞാൻ ചെയ്തിട്ടുണ്ട്. കറക്ടായി പറഞ്ഞാൽ 48 കോണ്ടെന്റ്.
വിമർശിച്ചിട്ടുണ്ട്, പിന്തുണച്ചിട്ടുണ്ട് അങ്ങനെ കുറേ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിൽ നിന്നും അത്യാവശ്യം വരുമാനവും എനിക്ക് കിട്ടിയിട്ടുണ്ട്.
അതിൽ നിന്നും കിട്ടിയ മുഴുവൻ തുകയെന്ന് പറയുന്നില്ല, പക്ഷേ അതിൽ നിന്നൊരു തുക രേണുവിന് കൊടുക്കും. കാരണം നമ്മൾ കോണ്ടെന്റ് ആക്കി ഒരുപാട് വീഡിയോകൾ ചെയ്തൊരു വ്യക്തിയാണ്.
അവർക്ക് ഇങ്ങനെ ഒരു സിറ്റുവേഷൻ ജീവിതത്തിൽ വരുന്നുവെന്ന് അറിയുമ്പോൾ, അവർക്ക് പണം ആവശ്യമാണ്. നമുക്ക് കുറേ കാശുണ്ടാക്കാൻ കോണ്ടെന്റ് തന്നൊരു വ്യക്തി എന്നതുകൊണ്ട് ഞാനത് ചെയ്യേണ്ടതാണെന്ന് എനിക്ക് തോന്നി”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

