മാവേലിക്കര ചേറുകുന്നത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ഫോർ എവർ ഡിജിറ്റൽ ഡിസൈൻ എന്ന സ്ഥാപനത്തിലൂടെ ശ്രദ്ധേയയാവുകയാണ് യുവ സംരംഭകയായ എസ്. ധന്യ.
സിഎൻസി (CNC), ലേസർ കട്ടിങ്, അക്രലിക് വർക്കുകൾ എന്നിവയ്ക്ക് അപ്പുറം ക്ഷേത്രങ്ങളിലേക്കാവശ്യമായ വിഗ്രഹങ്ങളും വ്യാളികളും തന്മയത്വത്തോടെ നിർമിച്ചു നൽകിയാണ് ധന്യ ഈ രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയിരിക്കുന്നത്. പ്രവർത്തന മേഖലകൾ
സാധാരണ വുഡ് കവറിങ്ങിന് പുറമെ നെയിം ബോർഡുകൾ, വിവിധ തരം ഡിസൈനുകൾ, മരപ്പണിക്കാർക്ക് ആവശ്യമായ മാതൃകകൾ എന്നിവയെല്ലാം ഇവിടെ ഒരുക്കുന്നുണ്ട്.
തേക്കിൻ തടിയിൽ കൊത്തിയെടുക്കുന്ന ദശാവതാര രൂപങ്ങളാണ് ഈ സംരംഭത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട
ഇത്തരത്തിലുള്ള സങ്കീർണ്ണമായ കൊത്തുപണികൾ ചെയ്യുന്ന സ്ഥാപനങ്ങൾ കുറവായതിനാൽ മികച്ച അവസരങ്ങളാണ് ഈ മേഖലയിൽ ലഭിക്കുന്നത്. തുടക്കവും വളർച്ചയും
കാർപെന്റർമാർക്ക് ആവശ്യമായ വുഡ് വർക്കുകൾ ചെയ്തുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടക്കമിട്ടതെങ്കിലും, ഡിസൈനിംഗിലുള്ള താൽപ്പര്യം മൂലം 3ഡി കൊത്തുപണികളിലേക്കും ക്ഷേത്ര നിർമ്മാണങ്ങളിലേക്കും ചുവടുമാറുകയായിരുന്നു.
18 ലക്ഷം രൂപ നിക്ഷേപിച്ചാണ് സംരംഭം ആരംഭിച്ചത്. മൂന്നു വർഷത്തിന് ശേഷം പിഎംഇജിപി (PMEGP) പദ്ധതി പ്രകാരം വായ്പയും സബ്സിഡിയും നേടിയെടുക്കാൻ സാധിച്ചു.
നിലവിൽ ഭർത്താവിന്റെ പിന്തുണയോടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ മൂന്നു പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. പ്രവർത്തന രീതി
ഉപഭോക്താക്കളുടെ ആശയങ്ങൾക്കനുസരിച്ചുള്ള ഡിസൈനുകൾ തയാറാക്കി അത് 3ഡി രൂപത്തിൽ കൊത്തിയെടുക്കുകയാണ് ചെയ്യുന്നത്.
നേരിട്ടുള്ള വിപണനത്തിന് പുറമെ സോഷ്യൽ മീഡിയ വഴിയും വലിയ തോതിൽ ഓർഡറുകൾ ലഭിക്കുന്നുണ്ട്. വർക്കിങ്, ഡിസൈനിങ്, ലേബർ ചാർജ് എന്നിവയാണ് പ്രധാന വരുമാന മാർഗ്ഗം.
ജോലിയുടെ തിരക്കനുസരിച്ച് വരുമാനത്തിൽ മാറ്റങ്ങൾ വരാറുണ്ടെങ്കിലും ശരാശരി ഒന്നര ലക്ഷം രൂപ വരെ പ്രതിമാസം വരുമാനം ലഭിക്കാറുണ്ട്. പുതുസംരംഭകർക്ക്
ഏകദേശം 10 ലക്ഷം രൂപ മുതൽമുടക്കിൽ സിഎൻസി മെഷീൻ ഉപയോഗിച്ച് ഇത്തരമൊരു യൂണിറ്റ് ആരംഭിക്കാവുന്നതാണ്.
സർക്കാർ സബ്സിഡിയോടെയുള്ള വായ്പകൾ പ്രയോജനപ്പെടുത്താനും, കൃത്യമായ പ്ലാനിംഗോടെ മുന്നോട്ടുപോകാനും സാധിച്ചാൽ മികച്ച വരുമാനത്തിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ രംഗത്ത് സാധിക്കും. “മാസം ഒന്നര ലക്ഷം രൂപവരെ ശരാശരി വരുമാനം ലഭിക്കുന്നുണ്ട്.
വർക്കിന്റെ അളവും സ്വഭാവവുമനുസരിച്ചാണ് ചാർജ് നിശ്ചയിക്കുന്നത്. ഒരു മെഷീൻ വാങ്ങി സൈനേജ് രംഗത്തു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
പലരും ഇത്തരം വർക്കിനായി സമീപിച്ചിട്ടുണ്ട്” – എസ്. ധന്യ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്: എസ്. ധന്യ, ഫോർ എവർ ഡിജിറ്റൽ ഡിസൈൻ, ചേറുകുന്നം, കല്ലുമല പി.ഒ, മാവേലിക്കര.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

