കോഴിക്കോട്: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും സണ്ണി ജോസഫ് മാറിനിൽക്കണമെന്ന ആവശ്യവുമായി കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നിൽ ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് പ്രതിഷേധ സൂചകമായി ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
പാർട്ടിയുടെ പ്രവർത്തനങ്ങൾക്കായി മുഴുവൻ സമയ സേവനം നൽകാൻ സാധിക്കുന്ന ഒരാൾ അധ്യക്ഷ സ്ഥാനത്ത് വരണമെന്നാണ് ബോർഡിലെ പ്രധാന ആവശ്യം. ഇന്നലെ രാവിലെയാണ് ഡിസിസി ഓഫിസിന് മുന്നിൽ ഈ ബോർഡ് ശ്രദ്ധയിൽപ്പെട്ടത്.
പാർട്ടിക്കുള്ളിലെ ആഭ്യന്തര വിഷയങ്ങളിൽ നേതൃത്വത്തിനെതിരെ ഉയരുന്ന വിമർശനങ്ങളുടെ തുടർച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

