അമ്പലപ്പുഴ ദേശീയപാതയിൽ നിർമാണം പൂർത്തിയായ ഭാഗത്ത് വിള്ളൽ കണ്ടെത്തി. പുന്നപ്ര പറവൂർ ജംക്ഷനിലെ മേൽപാലത്തിൽ ടാറിങ് പൂർത്തിയാക്കിയ ഭാഗത്താണ് നൂറുമീറ്ററോളം നീളത്തിൽ വിള്ളൽ രൂപപ്പെട്ടത്.
നിലവിൽ ഈ ഭാഗം കോൺക്രീറ്റ് ചെയ്ത് മണൽ വിതറി താൽക്കാലികമായി അടച്ചിരിക്കുകയാണ്. വിള്ളൽ പുറമെ ദൃശ്യമല്ലെങ്കിലും കോൺക്രീറ്റ് ചെയ്ത ഭാഗം വ്യക്തമായി കാണാൻ സാധിക്കും.
പറവൂർ ജംക്ഷനിലെ അടിപ്പാതയ്ക്ക് മുകളിലായി മണ്ണ് ഉയർത്തി നിർമിച്ച മേൽപാലത്തിലാണ് ഈ വിള്ളൽ കണ്ടെത്തിയത്. ദേശീയപാതയിലെ മേൽപാലങ്ങൾക്കായി ഇരുവശത്തും കോൺക്രീറ്റ് ഭിത്തികൾ കെട്ടി അതിനിടയിൽ മണ്ണ് നിറയ്ക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്.
എന്നാൽ, മണ്ണ് ലഭ്യതയിലുള്ള കുറവ് കാരണം പറവൂർ ജംക്ഷൻ ഉൾപ്പെടെയുള്ള പല ഭാഗങ്ങളിലും മേൽപാലത്തിന്റെ അടിത്തറ ഉയർത്താനായി കായലിൽ നിന്നുള്ള മണലാണ് ഉപയോഗിച്ചിരുന്നത്. ഇത്തരത്തിൽ മണൽ ഉപയോഗിക്കുന്നത് പാതയുടെ സുരക്ഷയെയും ബലത്തെയും ദോഷകരമായി ബാധിക്കുമെന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു.
വാഹനഗതാഗതം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇത്തരത്തിൽ വലിയ വിള്ളൽ ഉണ്ടായത് വലിയ ആശങ്കയാണ് പ്രദേശവാസികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തിൽ ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

